തൃപ്രയാർ: സെപ്റ്റംബർ 5ന് തിരുവോണനാളിൽ നടക്കുന്ന തൃപ്രയാർ ജലോത്സവത്തിൻറെ സംഘാടകസമിതി ഓഫീസ് ക്ഷേത്രം റോഡിൽ ഹരേരാമ ഷോപ്പിംഗ് കോപ്ളക്സിൽ സി.സി. മുകുന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.എം. അഹമ്മദ് അധ്യക്ഷത വഹിച്ചു. അന്തിക്കാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശിധരൻ, താന്ന്യം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശുഭ സുരേഷ്, നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.ആർ. ദിനേശൻ, ജന. കൺവീനർ പ്രേമചന്ദ്രൻ വടക്കേടത്ത്, താന്ന്യം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒ.എസ്. അഷറഫ്, നാട്ടിക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രജനി ബാബു, പഞ്ചായത്തംഗങ്ങളായ സിജോ പുലിക്കോട്ടിൽ, ആൻറോ തൊറയൻ, സി.എസ്. മണികണ്ഠൻ, അന്തിക്കാട് ബ്ളോക്ക് പഞ്ചായത്തംഗങ്ങളായ ടി.ബി. മായ, സി.കെ. ക്യഷ്ണകുമാർ , ബെന്നി തട്ടിൽ, പി.സി. ശശിധരൻ, എം.വി. പവനൻ എന്നിവർ സംസാരിച്ചു.
previous post
next post
