News One Thrissur
Updates

യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ.

കൊടുങ്ങല്ലൂർ: യു.കെയിൽ ജോലി ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് എടവിലങ്ങ് സ്വദേശികളായ മൂന്ന് പേരിൽ നിന്നും 6.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എടവിലങ്ങ് കാര പുതിയ റോഡ് സ്വദേശിനി സായ (29) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

കൊടുങ്ങല്ലൂർ, മതിലകം, മാള, ഇരിങ്ങാലക്കുട, കാട്ടൂർ, വെള്ളിക്കുള്ളങ്ങര പോലീസ് സ്റ്റേഷനുകളിലായി യു.കെ. യിലേക്ക് വിസയും ജോലിയും ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതിന് ഇവരുടെ പേരിൽ ഒമ്പത് ക്രിമിനൽ കേസുകളുണ്ടെന്ന്

പോലീസ് പറഞ്ഞു.

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ട‍‍ർ അരുൺ.ബി.കെ, സബ് എസ്.ഐ മാരായ സാലിം.കെ, കശ്യപൻ, ഷാബു, , എ.എസ്.ഐ മാരായ രാജീവ്, അസ്മാബി, എന്നിവരുൾപ്പെട്ട പോലീസ് സംഘമാണ് കേസന്വേഷിച്ചത്

Related posts

പാവറട്ടിയിൽ പട്ടാപ്പകൽ മോഷണം; 10 പവൻ സ്വർണം കവർന്നു.

Sudheer K

ജാനകി അന്തരിച്ചു.

Sudheer K

തൃപ്രയാർ നാടകവിരുന്ന്; പ്രവേശന പാസ് പ്രകാശനം ചെയ്തു

Sudheer K

Leave a Comment

error: Content is protected !!