News One Thrissur
Updates

ചിറക്കൽ പാലം ഓഗസ്റ്റ് 6 മുതൽ ഗതാഗതത്തിന് തുറന്നു കൊടുക്കും.

പെരിങ്ങോട്ടുകര: പുനർ നിർമ്മാണത്തിനായി മാസങ്ങൾക്ക് മുൻപ് പൊളിച്ച ചിറക്കൽ പാലം നിർമ്മാണം പൂർത്തിയാക്കി ഓഗസ്റ്റ് 6 മുതൽ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് ഗതാഗതത്തിനായി തുറന്നു കൊടുക്കും. നാട്ടിക എം.എൽ.എ സിസി മുകുന്ദൻ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടേയും അടിയന്തര യോഗത്തിലാണ് തീരുമാനം. ജൂലൈ 28 നകം നിർമ്മാണ ജോലികൾ പൂർത്തിയാക്കും. കോൺക്രീറ്റ് ക്യൂറിങ് പിരീഡ് അവസാനിക്കുന്ന ഓഗസ്റ്റ് ആറിന് പാലം ഗതാഗതത്തിന് തുറന്നു കൊടുക്കും. പാലത്തിൻ്റെ ഇരുകരകളിലുമുള്ള അപ്രോച്ച് റോഡുകളിൽ മണ്ണും ക്വാറി വേസ്റ്റും ഉപയോഗിച്ച് ലെവൽ ആക്കും. എന്നാൽ ഇൻ്റർലോക്കിംഗ് ജോലികൾ മഴ മാറിയ ശേഷമേ ആരംഭിക്കു. ജൂലൈ 19ന് പാലം തുറന്നു കൊടുക്കാനാകുമെന്നാണ് നേരത്തെ ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയിരുന്നത്. എന്നാൽ എക്സിക്യുട്ടിവ് എൻജിനീയറുടെ സ്ഥലം മാറ്റം വന്നതാണ് നിർമ്മാണ ജോലികൾ 10 ദിവസം വൈകാൻ ഇടയാക്കിയതെന്ന് കരാറുകാരൻ യോഗത്തിൽ പറഞ്ഞു. അതേ സമയം പുതുക്കിയ തീയതിയിൽ നിർമ്മാണം പൂർത്തിയായില്ലെങ്കിൽ ഉദ്യോഗസ്ഥർക്കും കരാറുകാരനുമെതിരെ നടപടി സ്വീകരിക്കുമെന്ന് എം എൽ എ പറഞ്ഞു

നാട്ടിക എംഎൽഎയുടെ പെരിങ്ങോട്ടുകരയിലെ ക്യാമ്പ് ഓഫീസിൽ വിളിച്ചു ചേർത്ത യോഗത്തിൽ ചാഴൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്. മോഹൻദാസ് , ബ്ലോക്ക് പഞ്ചായത്ത് ചിറക്കൽ ഡിവിഷൻ അംഗം പി.എസ്. നജീബ് , അസി.എക്സിക്യൂട്ടീവ് എൻജിനീയർ എൻ.ജി. ബിനു, അസി. എൻജിനീയർ വി.എൻ. ദീപ, ഓവർസിയർ സുരഭി ഗോപിനാഥൻ, കോൺട്രാക്ടർ അബ്ദുൽ അസീസ് എന്നയാളുടെ പ്രതിനിധി റംഷാദ് എന്നിവർ പങ്കെടുത്തു.

Related posts

അന്തിക്കാട് കോൾ പടവ് പാടശേഖര കമ്മിറ്റി 39ാം വാർഷികം

Sudheer K

കയ്പമംഗലത്ത് ബസ്സിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.

Sudheer K

തളിക്കുളം എരണേഴത്ത് ഭഗവതി ക്ഷേത്രം ഉത്സവം ആഘോഷിച്ചു.

Sudheer K

Leave a Comment

error: Content is protected !!