News One Thrissur
Updates

തളിക്കുളം എരണേഴത്ത് ഭഗവതി ക്ഷേത്രം ഉത്സവം ആഘോഷിച്ചു.

തളിക്കുളം: എരണേഴത്ത് ഭഗവതി ക്ഷേത്രം ഉത്സവം ആഘോഷിച്ചു. രാവിലെ നടന്ന വിശേഷാൽ പൂജകൾക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പ്രകാശൻ തന്ത്രി, ക്ഷേത്രം മേൽശാന്തിധനേഷ് ശാന്തി എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു. പൂജകൾക്ക്ശേഷം 5 ആനകൾ അണിനിരന്ന പ്രഭാതശീവേലി, ഉച്ചയ്ക്ക് അന്നദാനം എന്നിവയും ഉച്ചതിരിഞ്ഞ് വിവിധ പ്രദേശങ്ങളിൽ നിന്നുള്ള പൂരം വരവും ഉണ്ടായി. തുടർന്ന് 9 ആനകൾ നിരന്ന കൂട്ടി എഴുന്നള്ളിപ്പിൽ മച്ചാട് ജയറാം ഭഗവതിയുടെ തിടമ്പേറ്റി. മേളശ്രീ പുനാരി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പാണ്ടിമേളം അകമ്പടിയേകി.വൈകീട്ട് ദീപാരാധന, വർണ്ണമഴ, തായമ്പക എന്നിവയും ഉണ്ടായി. പ്രസിഡന്റ് പ്രിൻസ് മദൻ, സെക്രട്ടറി ഇ. ബി. ഗുണശീലൻ, വൈസ് പ്രസിഡന്റ്‌ ഇ. വി. എൻ. പ്രേംദാസ്, ജോ. സെക്രട്ടറി ഇ. വി.എസ്. സ്മിത്ത്, ട്രഷറര്‍ ഇ. എസ്. ഷൈജു എന്നിവർ ആഘോഷ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Related posts

അക്രമ രാഷ്ട്രീയത്തെയും വർഗീയതയെയും കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തും. പി.കെ ഷിഫാന.

Sudheer K

കയ്‌പമംഗലം മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് ശ്രീനാരായണപുരത്ത് ഇന്ന് തുടക്കം

Sudheer K

അമ്മിണി അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!