കയ്പമംഗലം: നിയോജകമണ്ഡലത്തിന്റെ സ്വപ്നപദ്ധതികളിലൊന്നായ മിനി സിവിൽ സ്റ്റേഷൻ നിർമാണം വ്യാഴാഴ്ച തുടങ്ങും. മിനി സിവിൽ സ്റ്റേഷനായി സംസ്ഥാന ബജറ്റിൽ രണ്ടുതവണ പണം നീക്കിവെച്ചെങ്കിലും ആവശ്യമായ സ്ഥലം ലഭ്യമായില്ല. ഈ സാഹചര്യത്തിലാണ് ആദ്യകാല വ്യവസായി ശാന്തിപുരം പൊന്നാംപടിക്കൽ ഇബ്രാഹിം ഹാജിയുടെ ഭാര്യ ഹാജറയും കുടുംബവും നാടിനുവേണ്ടി പള്ളിനട കിഴക്ക് 30 സെൻ്റ് സംഭാവന നൽകിയത്. ഇതിലെ അഞ്ച് സെന്റിൽ 44 ലക്ഷം രൂപ ചെലവഴിച്ച് സ്മാർട്ട് വി ല്ലേജ് ഓഫീസ് നിർമാണം പൂർത്തിയാക്കി ബാക്കിയുള്ള 25 സെന്റിലാണ് മിനി സിവിൽ സ്റ്റേഷൻ ഉയരുന്നത്. നവകേരള സദസ്സിൽ മണ്ഡലത്തിലെ നിർമാണങ്ങൾക്കായി അനുവദിച്ച ഏഴു കോടി രൂ പയിൽനിന്ന് മൂന്നു കോടി രൂപ ആദ്യഘട്ടത്തിനായി ഉപയോഗിച്ചാണ് കെട്ടിടനിർമാണം.
രണ്ടാംഘട്ടത്തിനായി അഞ്ച് കോടിരൂപ വേണ്ടിവരുമെന്നും പ്ലാൻ ഫണ്ട് മുഖേന ഇത് ലഭ്യമാക്കാനുള്ള ചർച്ചകൾ ആരംഭി ച്ചിട്ടുണ്ടെന്നും ഇ.ടി. ടൈസൺ എംഎൽഎ പറഞ്ഞു.
മണ്ഡലത്തിലെ വിവിധ സർക്കാർ ഓഫീസു കൾ ഒരുകുടക്കീഴിൽ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് മിനി സിവിൽ സ്റ്റേഷൻ നിർമാണം. പള്ളിനട കിഴക്കുഭാഗത്തായി നിർമിക്കുന്ന കെട്ടിടത്തിന് 16132 ചതുര അടി വിസ്തീർണമാണുള്ളത്. 10-ന് നടക്കുന്ന ചടങ്ങിൽ മന്ത്രി കെ. രാജൻ നിർമാണോദ്ഘാടനം നിർവഹിക്കും. ഇ.ടി. ടൈസൺ എംഎൽഎ അധ്യക്ഷനാകും.
