News One Thrissur
Updates

അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് ശിലയിട്ടു

പെരിങ്ങോട്ടുകര: അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന്റെ നിർമ്മാണ ഉദ്ഘാടനം സിസി മുകുന്ദൻ എംഎൽഎ നിർവഹിച്ചു. പെരിങ്ങോട്ടുകരയിലെ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ സംസ്ഥാന സർക്കാറിൻ്റെ ബജറ്റിൽ അനുവദിച്ച 2 കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം. ചടങ്ങിൽ പ്രസിഡൻ്റ് കെ.കെ.ശശീധരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സിന്ദു ശിവദാസ്,. ജില്ലാ പഞ്ചായത്ത് അംഗം ഷീന പറയങ്ങാട്ടിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ രാമചന്ദ്രൻ, സീന അനിൽകുമാർ ബ്ലോക്ക് മെമ്പർമാരായ സി.കെ. കൃഷ്ണകുമാർ, ,ടി.ബി. മായ, രജനി തിലകൻ, പി.എസ്. നെജീബ്, സെൽജി ഷാജു, ലത മോഹൻ, അബ്ദുൽ ജലീൽ എടയാടി താന്ന്യം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശുഭാ സുരേഷ്,. ജോയിൻറ് ബിഡിഒ എ.വി.സന്ദീപ് എന്നിവർ സംസാരിച്ചു.

Related posts

ലളിത അന്തരിച്ചു

Sudheer K

തൃപ്രയാർ ജലോത്സവത്തിന് 20 ന് കൊടിയേറും

Sudheer K

അന്തിക്കാട് ന്യൂലിങ്ക് റോഡ് റെസിഡൻസ് അസോസിയേഷൻ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി.

Sudheer K

Leave a Comment

error: Content is protected !!