News One Thrissur
Updates

കാഞ്ഞിരച്ചുവട് മകര തിങ്കൾ മഹോത്സവം: 19 ന്.

അന്തിക്കാട് : നൂറ്റാണ്ടുകൾ പഴക്കമുള്ള കാഞ്ഞിരച്ചുവട് തെക്കഞ്ചേരി പുളിക്കൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ മകര തിങ്കൾ മഹോത്സവം ഈ മാസം 19 ന് ആഘോഷിക്കുമെന്ന് സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് മണികണ്ഠൻ കൊട്ടാരത്തിൽ, സെക്രട്ടറി ഉണ്ണികൃഷ്ണൻ വടക്കുംതുള്ളി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉത്സവത്തിൻ്റെ ഭാഗമായി 18 ന് വൈകീട്ട് അഞ്ച് മുതൽ രാത്രി പത്ത് വരെ വിവിധ കലാപരിപാടികൾ നടത്തും. ഉത്സവ ദിവസം പുലർച്ചെ അഞ്ചിന് ഗണപതി ഹോമം, വൈകീട്ട് വിവിധ കലാരൂപങ്ങളോടെ പൂരംവരവ് എന്നിവ ഉണ്ടാകും. 6.30 ന് നടക്കുന്ന കൂട്ടി എഴുന്നള്ളിപ്പിൽ ഒന്നാം ഏഴ് ആനകൾ അണിനിരക്കും. ചെമ്മാപ്പിള്ളി വടക്കുമുറി മദ്ധ്യ കമ്മിറ്റിയുടെ ചെർപ്പുളശ്ശേരി രാജശേഖരൻ തിടമ്പേറ്റും. രാത്രി ഒമ്പത് വരെ പൂരം എഴുന്നള്ളിപ്പ് നടക്കും. തുടർന്ന് വർണ്ണ മഴയും ശാസ്താംപാട്ടും പുലർച്ചെ നാലിനും കൂട്ടി എഴുന്നെള്ളിപ്പും ഉണ്ടാകും. കലാപരിപാടികൾ സി.സി മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ രക്ഷാധികാരി മോഹനൻ പൂക്കാട്ട്, കമ്മറ്റി വൈസ് പ്രസിഡൻ്റ് ബാബുരാജ് പൂക്കാട്ട്, എക്സി : അംഗം അനിൽകുമാർ പുതുവീട്ടിൽ എന്നിവരും പങ്കെടുത്തു

Related posts

ഭാസ്‌കരൻ അന്തരിച്ചു.

Sudheer K

പെരിഞ്ഞനത്ത് ടോറസ് ലോറി മറിഞ്ഞു; ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Sudheer K

ഗുരുവായൂരിൽ നാലുപേർക്ക് വളർത്തു നായയുടെ കടിയേറ്റു.

Sudheer K

Leave a Comment

error: Content is protected !!