എസ്എഫ്ഐയുടെ ആക്രമ രാഷ്ട്രീയത്തെയും, എബിവിപിയുടെ വർഗീയ രാഷ്ട്രീയത്തെയും, കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിദ്യാർത്ഥി സമൂഹം ചെറുത്തു തോൽപ്പിക്കും എന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദ്യാർത്ഥി യൂണിയൻ ചെയർപേഴ്സൺ
പി കെ. ഷിഫാന.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ശില്പി സി എച്ച് മുഹമ്മദ് കോയ സാഹിബിന്റെ ചരമവാർഷിക ദിനത്തിൽ തളിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഷിഫാന.
വിദ്യാർത്ഥികൾ ഒരിക്കലും അക്രമകാരികൾ ആകാൻ പാടില്ല എന്നാണ് സി. എച്ച്. പഠിപ്പിച്ചിട്ടുള്ളത്.
കേരള ആഭ്യന്തര മന്ത്രിയായിരിക്കുമ്പോൾ തന്റെ മുഖത്തേക്ക് ആസിഡ് ബൾബറിഞ്ഞ മാരാരോട് ക്ഷമിക്കണമെന്ന് പൊതുസമ്മേളനത്തിൽ പ്രഖ്യാപിച്ച നേതാവാണ് സി എച്ച്.
സി. എച്ച്.എന്നാൽ ക്രിയേഷൻ ഓഫ് ഹിസ്റ്ററി എന്നാണ്
ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്.
സി എച്ച് ഒരിക്കലും മതവാദിയായിരുന്നില്ല. അദ്ദേഹം തികഞ്ഞ മതേതരവാദി ആയിരുന്നു.
നിരവധി യൂണിവേഴ്സിറ്റിക്ക് ജന്മം നൽകിയ സി എച്ച് അറബി പഠിക്കാൻ ഒരു യൂണിവേഴ്സിറ്റി ഉണ്ടാക്കാൻ മുൻഗണന നൽകാതിരുന്നത് അദ്ദേഹത്തിന്റെ മതേതര മനസ്സിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്.
വിദ്യാഭ്യാസമുള്ള ഒരു തലമുറ ഉയർന്നു വന്നാൽ മുസ്ലിം ലീഗ് ഇല്ലാതെയാകും എന്ന് പറഞ്ഞിരുന്നവർക്ക് മറുപടിയാണ് തന്നെപ്പോലെയുള്ള വിദ്യാർത്ഥികൾ പഠനം നടത്തുന്നതും,
സംഘടനയിൽ പ്രവർത്തിക്കുന്നതും.
എം എസ് എഫിന്റെ ബാനറിൽ യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ ആകുന്നത് സി എച്ചിന്റെ സ്വപ്നങ്ങൾക്ക് ചിറക് വയ്ക്കുന്നതാണെന്ന് ഷിഫാന കൂട്ടിച്ചേർത്തു.
ചടങ്ങിൽ മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ. എ. ഹാറൂൺ റഷീദ് അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി കെ എസ് റഹ്മത്തുള്ള
പി എം അബ്ദുൽ ജബ്ബാർ, വി.സി.അബ്ദുൽ അബ്ദുൽ ഗഫൂർ,
പി.എച്ച്. ഷെഫീഖ് ഹുസൈൻ, നിഷ ഇഖ്ബാൽ,
സൈദ സിറാജ്,
നാസിദ റഷീദ്,
ജമീല അബ്ദുൽ അബ്ദുൽ ഗഫൂർ
എന്നിവർ പ്രസംഗിച്ചു..
