അന്തിക്കാട്: ഡിവൈഎഫ്ഐ മേഖല സമ്മേളനം ജില്ലാ കമ്മിറ്റി അംഗം ഹസ്സൻ മുബാറക് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് എം.എം.ഗായത്രി അധ്യക്ഷത വഹിച്ചു. സിപിഎം ലോക്കൽ സെക്രട്ടറി കെ.വി. രാജേഷ്, വി.പി.പ്രേം ശങ്കർ, എം.എസ്. വൈശാഖ്, സുജിത്ത് അന്തിക്കാട് എന്നിവർ പങ്കെടുത്തു.
