അന്തിക്കാട്: തൃശൂർ താലൂക്ക് ചെത്ത് തൊഴിലാളി വിവിധോദ്ദേശ സഹകരണ സംഘം ഔഷധ കിറ്റ് വിതരണം ചെയ്തു. സ്വന്തനം പെൻഷൻ വാങ്ങുന്ന 400 പേർക്കാണ് ഔഷധ കിറ്റ് വിതരണം നടത്തിയത്..മുൻ കൃഷിമന്ത്രി വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡൻ്റ് സി.ആർ. മുരളീധരൻ അധ്യക്ഷനായി.സെക്രട്ടറി കെ.വി.വിനോദൻ, എം.ആർ. മോഹനൻ, കെ.കെ. സെൻ, ജയപ്രകാശൻ എന്നിവർ സംസാരിച്ചു.
