News One Thrissur
Updates

വാടാനപ്പള്ളിയിൽ കടലാക്രമണം രൂക്ഷം; നിരവധിവീടുകളിൽ വെള്ളം കയറി.

വാടാനപ്പള്ളി: പൊക്കാഞ്ചേരി ഫസൽ നഗർ ബീച്ചുകളിൽ കടൽ ഇരമ്പി. നിരവധി വീടുകളിലേക്ക് വെള്ളം കയറി. സീവാൾ റോഡിന് മുകളിലൂടെയാണ് തിരയടിച്ച് വെള്ളം കയറുന്നത്. അടിയന്തിരമായി കരിങ്കല്ലടിച്ചില്ലെങ്കിൽ റോഡ് ഒലിച്ചു പോകുമെന്ന നിലയിലാണ്. തെങ്ങുകളും കടപുഴകി. വേലിയേറ്റ സമയത്താണ് വെള്ളം കയറുന്നത്. ഇനിയും കടലാക്രമണം ശക്തമായാൽ വീടുകൾ നിലംപൊത്തുന്ന അവസ്ഥയാണ്. കടലാക്രമണം രൂക്ഷമായതോടെ കടലോര നിവാസികൾ ഭീതിയിലാണ്.

Related posts

വ്യാപാരി വ്യവസായി ഏകോപന സമിതി ഹോം ഫോർ എവരി വൺ പദ്ധതി: നാട്ടിക മണ്ഡലത്തിലെ വീടിന് തറകല്ലിട്ടു

Sudheer K

സിനി അന്തരിച്ചു.

Sudheer K

കിണറ്റിൽ വീണ വീട്ടമ്മയെ രക്ഷപ്പെടുത്തി

Sudheer K

Leave a Comment

error: Content is protected !!