News One Thrissur
Updates

ചെന്ത്രാപ്പിന്നിയിൽ കടയിൽ കയറി അക്രമം: രണ്ട് പേർ അറസ്റ്റിൽ

ചെന്ത്രാപ്പിന്നി: സെൻ്ററിൽ കടയിക്കയറി അക്രമം നടത്തിയ കേസിൽ രണ്ട് പേരെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. ചാമക്കാല ചക്കുഞ്ഞി ദേശത്ത് ചക്കഞ്ചത്ത് വീട്ടിൽ വിഷ്ണു (30), സുഹൃത്ത് പുളിക്കൽ വീട്ടിൽ കിരൺ (31) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവമുണ്ടായത്. കഴിമ്പ്രം സ്വദേശിയായ

നന്ദകുമാർ എന്നയാളുടെ കടയുടെ സമീപത്ത് നിന്ന് കിരൺ ആരെയോ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞത് നന്ദകുമാർ ചോദ്യം ചെയ്തതിൻ്റെ വിരോധത്തിൽ ഇരുവരും ചേർന്ന് കടയിൽ കയറി അക്രമം നടത്തുകയും നന്ദകുമാറിനെയൂം മകനെയും ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്യുകയാണുണ്ടായതെന്ന് പോലീസ് പറഞ്ഞു. കൈപമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആർ.ബിജു , സബ് ഇൻസ്പെക്ടർമാരായ ടി.കെ. ജെയ്സൺ, പി.വി. ഹരിഹരൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സി.വി. ജ്യോതിഷ്, മുഹമ്മദ് ഫാറൂക്ക്, പി.കെ. ഷിജു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts

രക്താർബുദം: അനുവിന്റെ ജീവൻ രക്ഷിക്കാൻ നാടിന്റെ കൈത്താങ്ങ് തേടി കുടുംബം

Sudheer K

യുവാവിനെ ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ

Sudheer K

കുന്നംകുളം വാഹനാപകടം: കാർ ഡ്രൈവർ പിടിയിൽ

Sudheer K

Leave a Comment

error: Content is protected !!