News One Thrissur
Updates

കണ്ടശാംകടവ് പള്ളിയിൽ തിരുനാളിന് കൊടിയേറി.

കണ്ടശാംകടവ്: സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വി. യാക്കോബ് ശ്ലീഹായുടെ തിരുനാളിന് കൊടിയേറി. ഇടവക വികാരി ഫാ.റാഫേൽ ആക്കാമറ്റത്തിൽ കൊടിയേറ്റം നിർവഹിച്ചു. ജൂലൈ 24, 25 തിയ്യതികളിലാണ് തിരുനാൾ. തിരുനാളിനോടനുബന്ധിച്ച് 24 ന് വൈകീട്ട് 5.30 നുളള കുർബാനക്കുശേഷം കൂടുതുറക്കൽ കർമ്മം നടക്കും. തിരുനാൾ ദിവസമായ 25 ന് രാവിലെ 6 നും 8 നും വി.കുർബാന, ലദീഞ്ഞ്, നൊവേന. 10 ന് ആഘോഷമായ തിരുനാൾ കുർബാനക്ക് ഫാ. ജിസ് വിൻ വാഴപ്പിള്ളി മുഖ്യകാർമ്മീകനാകും, ഫാ. ജീൻചിറയത്ത് തിരുനാൾ സന്ദേശം നൽകും .തുടർന്ന് ലദീഞ്ഞ്, നോവേന, തിരുനാൾ പ്രദക്ഷിണം, നേർച്ച വിതരണം എന്നിവയുണ്ടാകും. 25 ന് വൈകീട്ട് 6 മുതൽ 10 വരെ റോയൽ വോയ്സ് ആമ്പല്ലൂർ, കൈരളി ചാലക്കുടി എന്നീ ടീമുകളുടെ ബാൻ്റ് മേള ഉണ്ടാകും. അസി.വികാരി. ഫാ. അജിത്ത് ചിറ്റിലപ്പിള്ളി ട്രസ്റ്റിമാരായ ജിൻ്റോ സി.ഒ, ബൈജു ജോർജ്, ജെയ്സൺ പോൾ, ജോസഫ് അറക്കൽ എന്നിവർ നേതൃത്വം നൽകും.

Related posts

എങ്ങണ്ടിയൂർ സെന്റ് തോമസ് എൽ.പി. സ്‌കൂൾ 150-ാം വാർഷികം: രക്തദാന ക്യാമ്പും സൗജന്യ ആരോഗ്യ പരിശോധനയും നടത്തി.

Sudheer K

സർപ്പദോഷം പരിഹരിക്കാമെന്ന് പറഞ്ഞ് മണലൂരിലെ വീട്ടമ്മയുടെ ആറര പവൻ സ്വർണ്ണം തട്ടിയെടുത്ത രണ്ട് സ്ത്രീകൾ പിടിയിൽ.

Sudheer K

കനത്ത മഴ: വാടാനപ്പള്ളിയിൽ മതിൽ തകർന്നു വീണു.

Sudheer K

Leave a Comment

error: Content is protected !!