News One Thrissur
Updates

പ്രവാസി കോൺഗ്രസ് അന്തിക്കാട് മണ്ഡലം കൺവെൻഷൻ നടത്തി.

അന്തിക്കാട്: പ്രവാസി കോൺഗ്രസ് അന്തിക്കാട് മണ്ഡലം കൺവെൻഷൻ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ഷാഹുൽ പണിക്കവീട്ടിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഉസ്മാൻ അന്തിക്കാട് അധ്യക്ഷത വഹിച്ചു. 70 വയസ്സ് കഴിഞ്ഞ പ്രവാസികളേയും ജീവകാരുണ്യ പ്രവർത്തനരംഗത്ത് ശ്രദ്ധേയ പങ്ക് വഹിക്കുന്ന പ്രവാസികളായ രാം കുമാർ കാട്ടാനിയേയും, ഷാഹുൽ അന്തിക്കാടിനേയും ചടങ്ങിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ബി. രാജീവ് ആദരിച്ചു. പ്രവാസികൾക്ക് നോർക്ക റൂട്ട്സിൽ നിന്ന് ലഭ്യമാകുന്ന ആനുകൂല്യങ്ങളെ കുറിച്ച് സലാം വെള്ളറക്കാട് ക്ലാസ്സെടുത്തു. എം.എം. ഇക്ബാൽ, എം.എ. സലിം, ഇ. രമേശൻ, ബിജേഷ് പന്നിപ്പുലത്ത്, എൻ.ബാലഗോപാൽ. ഷാനവാസ് അന്തിക്കാട്, രഘു നല്ലയിൽ എന്നിവർ പ്രസംഗിച്ചു.

Related posts

ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാരമുക്ക് സ്വദേശി മരിച്ചു.

Sudheer K

എൽപിജി പ്രതിസന്ധി: സംസ്ഥാനത്ത് ‘വാർ റൂം’ തുറന്നു; പൂഴ്ത്തിവെപ്പ് തടയാൻ കർശന നടപടി

Sudheer K

തളിക്കുളത്ത് രാത്രിയിൽ കോൺഗ്രസ് വനിതാ നേതാവിൻ്റെ സ്കൂട്ടറിൽ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം.

Sudheer K

Leave a Comment

error: Content is protected !!