വാടാനപ്പള്ളി: തളിക്കുളത്ത് രാത്രിയിൽ കോൺഗ്രസ് വനിതാ നേതാവിൻ്റെ സ്കൂട്ടറിൽ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം. മുൻ തളിക്കുളം ഗ്രാമ പഞ്ചായത്തംഗവുമായ എ.ടി. നേനക്ക് നേരെയായിരുന്നു വെള്ളിയാഴ്ച രാത്രി ഒമ്പതോടെ കാറിലെത്തിയവരുടെ ആക്രമണം ഉണ്ടായത്. തളിക്കുളം പത്താം കല്ല് പടിഞ്ഞാറ് തണ്ടയാംപറമ്പിൽ ക്ഷേത്രത്തിനടുത്ത് വെച്ചായിരുന്നു സംഭവം.
പത്താം കല്ലിൽ നിന്നും ബീച്ച് റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന നേനയുടെ സ്കൂട്ടറിൽ അതേ ദിശയിൽ നിന്ന് വന്ന കാർ ഉരസുകയായിരുന്നുവത്രെ. തുടർന്ന് ഉത്സവം നടക്കുന്ന തണ്ടയാംപറമ്പിൽ ക്ഷേത്രത്തിലേക്ക് തിരിയുന്ന ഭാഗത്ത് വെച്ച്സ്കൂട്ടർ നിർത്തി നേന കാർ ഡ്രൈവറോട് വാഹനം ഇങ്ങനെ ഓടിക്കരുതെന്ന് പറഞ്ഞു. ഇതേ തുടർന്ന് ക്ഷുഭിതനായ കാർ ഡ്രൈവർ കാർ പുറകോട്ടെടുത്ത് മുന്നോട്ട് കുതിച്ച് സ്കൂട്ടറിൽ വീണ്ടും ഇടിക്കുകയായിരുന്നു.
നേന റോഡിലേയ്ക്ക് തെറിച്ചു വീണു. സാരമായി പരുക്കേൽക്കാ തിരുന്നതിനാൽ ഉടനെ ചാടി എഴുന്നേറ്റുവെങ്കിലും കാർ വീണ്ടും സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാർ ഓടികൂടിയെങ്കിലുംകാറിലുണ്ടായിരുന്നയാൾ മഴു ഉയർത്തി ഇവർക്ക് നേരെ തിരിയുകയായിരുന്നു. ഭീഷണിയും മുഴക്കിയതായും പറയുന്നു. തുടർന്ന് ഇവർ കാറുമായി സ്ഥലം വിട്ടു. വിവരം അറിയിച്ചതോടെ പൊലിസെത്തി കാറിലുണ്ടായിരുന്ന ക്ഷേത്രത്തിനടുത്തുള്ള ബൈജൂ എന്നയാളെ കസ്റ്റഡിയിലെടുത്തു.
സ്കൂട്ടർ യാത്രികയായ നേന കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്നു. സ്നേഹതീരം പാർക്കിലെ മാനേജരാണ്
previous post
next post
