അന്തിക്കാട്: പ്രവാസി കോൺഗ്രസ് അന്തിക്കാട് മണ്ഡലം കൺവെൻഷൻ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ഷാഹുൽ പണിക്കവീട്ടിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഉസ്മാൻ അന്തിക്കാട് അധ്യക്ഷത വഹിച്ചു. 70 വയസ്സ് കഴിഞ്ഞ പ്രവാസികളേയും ജീവകാരുണ്യ പ്രവർത്തനരംഗത്ത് ശ്രദ്ധേയ പങ്ക് വഹിക്കുന്ന പ്രവാസികളായ രാം കുമാർ കാട്ടാനിയേയും, ഷാഹുൽ അന്തിക്കാടിനേയും ചടങ്ങിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ബി. രാജീവ് ആദരിച്ചു. പ്രവാസികൾക്ക് നോർക്ക റൂട്ട്സിൽ നിന്ന് ലഭ്യമാകുന്ന ആനുകൂല്യങ്ങളെ കുറിച്ച് സലാം വെള്ളറക്കാട് ക്ലാസ്സെടുത്തു. എം.എം. ഇക്ബാൽ, എം.എ. സലിം, ഇ. രമേശൻ, ബിജേഷ് പന്നിപ്പുലത്ത്, എൻ.ബാലഗോപാൽ. ഷാനവാസ് അന്തിക്കാട്, രഘു നല്ലയിൽ എന്നിവർ പ്രസംഗിച്ചു.
previous post
