തൃപ്രയാർ: മുൻ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധിയുടെ 41 ആം രക്തസാക്ഷിത്വ ദിനത്തിൽ കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്രയാറിൽ ഇന്ദിര ഗാന്ധി രക്ത സാക്ഷിത്വ ദിനവും പുഷ്‌പ്പാർച്ചനയും അനുസരണവും നടത്തി. തൃപ്രയാർ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പുഷ്‌പ്പാർച്ചനയും അനുസ്മരണവും ഡിസിസി ജനറൽ സെക്രട്ടറി അഡ്വ നൗഷാദ് ആറ്റുപറമ്പത്ത് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് പി എം സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ മുഖ്യ പ്രഭാഷണം നടത്തി.മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി വിനു , ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ എ എൻ സിദ്ധപ്രസാദ് ,വി ഡി സന്ദീപ്, സി എസ് മണികണ്ഠൻ ,പി സി മണികണ്ഠൻ ,പി സി ജയപാലൻ ,പി കെ നന്ദനൻ ,മധു അന്തിക്കാട്ട് ,എ കെ വാസൻ എന്നിവർ സംസാരിച്ചു ,നിഷ ഉണ്ണികൃഷ്ണൻ ,സുബില പ്രസാദ്, രാജൻ കുരുടിയാറ ,മുഹമ്മദലി തൃപ്രയാർ ,ജയരാജൻ എം വി ,ജയരാമൻ അന്ടെഴത്ത് ,ബാബു എ വി ,ഹരി പി കെ ,ഷെരീഫ് പാണ്ടികശാല ,കണ്ണൻ പനക്കൽ എന്നിവർ സന്നിഹിതരായിരുന്നു.
