ഇരിഞ്ഞാലക്കുട: ശക്തമായ ചുഴലിക്കാറ്റിൽ പടിയൂർ എടതിരിഞ്ഞിയിൽ നാശനഷ്ടം. ചെട്ടിയാൽ ഭാഗത്ത് വീടിൻ്റെ മേൽക്കൂര തകർന്നിട്ടുണ്ട്. ചെട്ടിയാൽ തെക്കുഭാഗം ചിറയത്ത് റോസിയുടെ വീടാണ് തകർന്നത്. ശക്തമായ കാറ്റിൽ ഷീറ്റ് മേഞ്ഞ മേൽക്കൂര പറന്നു പോവുകയായിരുന്നു. വീട്ടിൽ ആളുകളുണ്ടായിരുന്നുവെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തൊട്ടടുത്ത് ചെരുങ്ങര ആനന്ദൻ്റ വീട്ടുവളപ്പിലെ പുളിമരം വീണ് വീടിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പുലർച്ചെ ആറ് മണിയോടെയാണ് ശക്തമായ കാറ്റ് വീശിയത്. ജില്ലയുടെ മറ്റ് പലമേഖലകളിലും കാറ്റ് നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്
previous post
