കാരമുക്ക്: കുർക്കഞ്ചേരിയിൽ രണ്ടുമാസം മുൻപ് ഉണ്ടായ ബൈക്ക് അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നയാൾ മരിച്ചു. കാരമുക്ക് പ്രാഥമികാരോഗ്യ കേന്ദ്രം റോഡിൽ പുറത്തൂർ പള്ളിക്കുന്നത് സെബാസ്റ്റ്യൻ മകൻ ഷാജു(57)ആണ് മരിച്ചത്. നെടുപുഴയിലേക്ക് പോകുമ്പോൾ കൂർക്കഞ്ചേരിയിൽ വെച്ചായിരുന്നു അപകടം. തുടർന്ന് ഷാജു അബോധാവസ്ഥയിലാകുകയായിരുന്നു. തൃശ്ശൂരിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ ചികിത്സ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ചൊവ്വാഴ്ച രാവിലെ കണ്ടശ്ശാംകടവ് സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ.
previous post
