മുറ്റിച്ചൂർ: മേഖലയിൽ കടകളിൽ മോഷണം പതിവാകുന്നു. മുറ്റിച്ചൂർ കോക്കാൻ മുക്ക് സെൻ്ററിലെ ചിക്ക് സിറ്റി, അബൂക്ക ഹോട്ടൽ എന്നിവടങ്ങളിലാണ് കഴിഞ്ഞ ദിവസം മോഷണശ്രമം നടന്നത്. മുൻപും ഈ കടകളിലും സമീപത്തെ ചിക്കൻ സെൻ്ററിലും മോഷണ നടന്നിരുന്നു. ഇതു സംബന്ധിച്ച് വ്യാപാരികൾ അന്തിക്കാട് പോലീസിൽ പരാതി നൽകി.സംഭവത്തിൽ പ്രതിഷേധിച്ചും കുറ്റവാളികളെ പിടികൂടണമെന്നാവശ്യപ്പെട്ടും വ്യാപാരി വ്യവസായി ഏകോപന സമിതി മുറ്റിച്ചർ യൂണിറ്റ് പ്രതിഷേധ യോഗം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി നാട്ടിക നിയോജക മണ്ഡലം കൺവീനർ ഇ.ജി. ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ജനറൽ സെക്രട്ടറി ടി.സി. ഷിജോയ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ദിനി അനൂപ് കുമാർ, വി.വി. അനിൽകുമാർ, കെ.ബി. മണി, അമ്പിളി സത്യൻ എന്നിവർ സംസാരിച്ചു.
