പെരിങ്ങോട്ടുകര : ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് താന്ന്യം മണ്ഡലം കമ്മറ്റിയുടെ പ്രസിഡന്റായി മുൻ ഗ്രാമ പഞ്ചായത്ത് മെമ്പറും, നാട്ടിക ബ്ലോക്ക് കോൺഗ്രസ്സ് വൈ.പ്രസിഡന്റുമായിരുന്ന ആന്റോ തൊറയൻ ചുമതലയേറ്റു. മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ഓഫീസിൽ നടന്ന ചടങ്ങ് ഡിസിസി ജനറൽ സെക്രട്ടറി എൻ. എസ്.അയ്യൂബ്ബ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുൻ പ്രസിഡന്റ് എം.കെ.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. നാട്ടിക ബ്ലോക്ക് കോൺഗ്രസ്സ് ട്രഷറർ വി.കെ. പ്രദീപ്, വൈ.പ്രസിഡന്റുമാരായ വി.കെ. സുശീലൻ, രാമൻ നമ്പൂതിരി, സെക്രട്ടറി ബെന്നി തട്ടിൽ, കർഷക കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി എം.ബി. സജീവ്, വാർഡ് മെമ്പർ മിനി ജോസ്, കോൺഗ്രസ്സ് നേതാക്കളായ നിസാർ കുമ്മം കണ്ടത്ത്, ടി.സി.ജോസഫ് എന്നിവർ പ്രസംഗിച്ചു. പുഷ്പാംഗദൻ, സജീവൻ ഞാറ്റുവെട്ടി, ഗോപാലകൃഷ്ണൻ, വി.മാധവൻ നായർ, പോൾ പുലിക്കോട്ടിൽ, ഉഷ ഉണ്ണികൃഷ്ണൻ, അലി സഗീർ എന്നിവർ നേതൃത്വം നൽകി.
next post
