News One Thrissur
Updates

തൃശ്ശൂർ സബ് കളക്ടറായി എഹ്തെദ മുഫസ്സിർ ചുമതലയേറ്റു

തൃശ്ശൂർ: സബ് കളക്ടറും ആർ.ഡി.ഒ.യുമായി എഹ്തെദ മുഫസ്സിർ ചുമതലയേറ്റു. 2024 ബാച്ച് കേരള കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥയായ എഹ്തെദ മുഫസ്സിർ തെലുങ്കാന സ്വദേശിയും ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദധാരിയുമാണ്. കണ്ണൂർ അസിസ്റ്റൻ്റ് കളക്ടറായി ട്രെയിനിംഗ് പൂർത്തിയാക്കിയ ശേഷമാണ് പുതിയ നിയമനം.
ഓഫീസിലെത്തിയ സബ് കളക്ടറെ ഡെപ്യൂട്ടി കളക്ടർ (ഇലക്ഷൻ) സി.ആർ. ജയന്തിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തി. സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ സേവനം അനുഷ്ഠിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സബ് കളക്ടർ വ്യക്തമാക്കി.
ചുമതലയേറ്റ ശേഷം സബ് കളക്ടർ എഹ്തെദ മുഫസ്സിർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. അസിസ്റ്റന്റ് കളക്ടർ എ.സി. പ്രീതി ഒപ്പമുണ്ടായിരുന്നു.

Related posts

സ്ത്രീയെയും ഭർത്താവിനെയും അസഭ്യം പറയുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത വലപ്പാട് സ്വദേശി അറസ്‌റ്റിൽ

Sudheer K

കാരമുക്ക് ചിദംബര ക്ഷേത്രത്തിലെ വിഷുപ്പൂരം ആഘോഷിച്ചു

Sudheer K

മൂന്നരയേക്കറോളം ഭൂമി ദാനം ചെയ്ത കയ്പമംഗലം ഗ്രാമപഞ്ചായത്തംഗം സി.ജെ. പോള്‍സണ് ജനകീയ ആദരവ്

Sudheer K

Leave a Comment

error: Content is protected !!