കയ്പമംഗലം: പൊതു കളിസ്ഥലത്തിനും നിര്‍ധനര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനും ഉമ്മന്‍ചാണ്ടി സ്റ്റഡി സെന്ററിനുമായി മൂന്നരയേക്കറോളം ഭുമി സൗജന്യമായി വിട്ടുനല്‍കിയ കയ്പമംഗലം ഗ്രാമപഞ്ചായത്തംഗവും കോണ്‍ഗ്രസ് നേതാവുമായ സി.ജെ. പോള്‍സണ് ജനകീയ സ്വീകരണം നല്‍കി. കയ്പമംഗലം ബസ്സ്റ്റാന്റില്‍ നടന്ന ചടങ്ങില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ആദരവ് സമ്മേളനം ഉദ്ഘാടനം ചെയ്തു. 10 പേര്‍ക്ക് വീട് വെക്കുന്നതിനുള്ള സ്ഥലം നല്‍കുന്നതിനുള്ള രേഖ കൈമാറലും ഉമ്മന്‍ചാണ്ടി സ്റ്റഡി സെ്ന്ററിനുള്ള സ്ഥലം കൈമാറലും ചടങ്ങില്‍ നടന്നു. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് അധ്യക്ഷനായി. ബെന്നി ബഹനാന്‍ എംപി, ടി.എന്‍. പ്രതാപന്‍, എം.പി. വിന്‍സെന്റ്, ജോസ് വള്ളൂര്‍, കെ.ബി. ശശികുമാര്‍, കെ.വി. ദാസന്‍, സോണിയാ ഗിരി, എം.കെ. അബ്ദുല്‍സലാം, പി.കെ. മുഹമ്മദ്, കെ.എഫ്. ഡൊമിനിക്, സുനില്‍ പി. മേനോന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
