News One Thrissur
Updates

ഏങ്ങണ്ടിയൂരിൽ വീട് കുത്തിത്തുറന്ന് മേഷണം.

വാടാനപ്പള്ളി : വീട്ടുകാർ ഓണമാഘോഷിക്കാൻ സഹോദരിയുടെ വീട്ടിൽ പോയ തക്കം നോക്കി വീടിൻ്റെ വാതിൽ പൊളിച്ച് മോഷണം. ഏഴായിരം രൂപയോളം കവർന്നു. ഏങ്ങണ്ടിയൂർ ഏത്തായ് പടിഞ്ഞാറ് നായരുകുന്ന് കുന്നത്ത് വീട്ടിൽ മംഗളാനന്ദൻ്റെ വീട്ടിലായിരുന്നു മോഷണം നടന്നത്. കുടുംബം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഓണമാഘോഷിക്കാൻ സഹോദരിയുടെ വീട്ടിൽ പോയത്. ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തി മുൻവശത്തെ വാതിൽ തുറന്ന് അകത്ത് കയറി നോക്കിയപ്പോഴാണ് അലമാരയിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയലാണ് വീട്ടിൽ ക്ഷേത്രത്തിലേക്കായി മാറ്റി വെച്ചിരുന്ന 5000 രൂപയും സഹോദരി സൂക്ഷിച്ചിരുന്ന മുളം കുടുക്കയിലെ രണ്ടായിരം രൂപയും നഷ്ടപ്പെട്ടതായി കണ്ടത്. ബാഗിൽ ഉണ്ടായിരുന്ന പുതിയ മുക്ക് പണ്ടവും കാണാതായി. പിറകിലെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തു കയറിയിട്ടുള്ളത്. വാടാനപ്പള്ളി പൊലീസിൽ പരാതി നൽകി

Related posts

മണലൂരിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെ റോഡ് ഷോ

Sudheer K

ചേർപ്പ് ഉപജില്ലാ കലോത്സവ സ്മരണിക ‘സ്മൃതിപഥം’ പ്രകാശനം ചെയ്തു

Sudheer K

വലപ്പാട് ഉപജില്ലാ സ്‌കൂള്‍ കലോത്സവം : ചെന്ത്രാപ്പിന്നി സ്കൂളിന് കലാകിരീടം.

Sudheer K

Leave a Comment

error: Content is protected !!