ഏങ്ങണ്ടിയൂർ: നാലുനാൾ നീണ്ട് നിന്ന വലപ്പാട് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തിലും, ഹയര്‍ സെക്കന്ററി വിഭാഗത്തിലും ചെന്ത്രാപ്പിന്നി എച്ച്എസ്എസ് ജേതാക്കളായി.
എച്ച്എസ് ജനറല്‍ വിഭാഗത്തിലും അഗ്രിഗേറ്റ് വിഭാഗത്തിലും ചെന്ത്രാപ്പിന്നി സ്‌കൂളാണ് ഒന്നാം സ്ഥാനം നേടിയത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ജനറലിലും അഗ്രിഗേറ്റിലും വാടാനപ്പിള്ളി കെഎന്‍എംവിഎച്ച്എസ്എസ് സ്‌കൂൾരണ്ടാം സ്ഥാനവും ഏങ്ങണ്ടിയൂര്‍ സെന്റ് തോമസ് സ്‌കൂൾ മൂന്നാം സ്ഥാനവും നേടി.
ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ നാട്ടിക എസ്എന്‍ ട്രസ്റ്റ് സ്‌കൂളിനാണ് രണ്ടാം സ്ഥാനം. കഴിമ്പ്രം വിപിഎം എസ്എന്‍ഡിപി എച്ച്എസ്എസ് മൂന്നാം സ്ഥാനം നേടി
എൽപി വിഭാഗം ജനറല്‍ & അഗ്രിഗേറ്റിൽ തളിക്കുളം എസ്എൻവി എൽപി സ്‌കൂള്‍ ഒന്നാം സ്ഥാനം നേടി. നാട്ടിക സൗത്ത് എസ്എൻ ഡിപി എൽ പി സ്കൂൾ രണ്ടാം സ്ഥാനവും ചെന്ത്രാപ്പിന്നി എച്ച് എസ് മൂന്നാം സ്ഥാനവും നേടി.
യു.പി ജനറല്‍ വിഭാഗത്തിൽ തളിക്കുളം എസ്എൻവി എൽപി സ്കൂളിനാണ് ഒന്നാം സ്ഥാനം. കഴിമ്പ്രം വിപിഎം എസ്എൻഡിപി എച്ച്എസ്എസ്, എടത്തിരുത്തി സെന്റ് ആൻസ് സി യുപി സ്കൂൾ, ചെന്ത്രാപ്പിന്നി എച്ച് എസ് എസ് എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു.
ഏങ്ങണ്ടിയൂർ സെന്റ് തോമസ് എച്ച്എസ്എസ്, വാടാനപ്പള്ളി സെന്റ് ഫ്രാൻസിസ് സേവിയർ ആർസി യുപി എന്നീ സ്കൂളുകൾക്കാണ് മൂന്നാം സ്ഥാനം
യു.പി. വിഭാഗം അഗ്രിഗേറ്റിൽ തളിക്കുളം എസ് എൻ വി എൽപി സ്കൂൾ ഒന്നാം സ്ഥാനവും ചെന്ത്രാപ്പിന്നി എച്ച് എസ് എസ് രണ്ടാം സ്ഥാനവും നേടി.
