കാഞ്ഞാണി: വോട്ട് കൊള്ളയ്ക്കെതിരെ രാഹുൽ ഗാന്ധി നടത്തുന്ന വോട്ടർ അധികാർ യാത്രയ്ക്ക് പിന്തുണ അർപ്പിച്ച് മണലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഫ്രീഡം ലൈറ്റ് മാർച്ച് നടത്തി. കാഞ്ഞാണി സെന്ററിൽ നിന്നും ആരംഭിച്ച മാർച്ച് വാടാനപ്പള്ളി സെന്ററിൽ സമാപിച്ചു.
മുൻ എം പി ടി എൻ പ്രതാപൻ ഉദ്ഘാടനം ചെയ്തു. മണലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ എസ് ദീപൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എ ഐ സി സി അംഗം അനിൽ അക്കര, കെപിസിസി സെക്രട്ടറി സി സി ശ്രീകുമാർ , കെപിസിസി അംഗം സിഐ സെബാസ്റ്റ്യൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ കെ ബാബു, പി കെ രാജൻ അഡ്വ. വി സുരേഷ് കുമാർ, വി ജി അശോകൻ, സി എം നൗഷാദ്, കെ ബി ജയറാം, മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുബൈദ മുഹമ്മദ്, യൂത്ത് കോൺഗ്രസ് മണലൂർ നിയോജകമണ്ഡലം പ്രസിഡൻ്റ് എൻ.. മഹേഷ് കാർത്തിക്, മണലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം. വി അരുൺ, വാടാനപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.എം എ മുസ്തഫ പി പി സ്റ്റീഫൻ മാസ്റ്റർ, ജെൻസൺ ജെയിംസ്, പി ബി ഗിരീഷ്, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് വി സി ഷീജ എന്നിവർ പ്രസംഗിച്ചു.
