News One Thrissur
Updates

ചേർപ്പ് ചന്തയിലെ വ്യാപാരികളെ കുടിയൊഴുപ്പിക്കൽ: വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ റാലിയും ധർണ്ണയും നടത്തി.

ചേർപ്പ് :ചന്തയുടെ നവീകരണത്തിന്റെ ഭാഗമായി ചന്തയിലെ വ്യാപാരികളെ കുടിയൊഴിപ്പിക്കുന്നതിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നാട്ടിക നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേർപ്പ് പഞ്ചായത്തിന് മുൻപിൽ പ്രതിഷേധ റാലിയും ധർണ്ണയുംനടത്തി.
വികസനം വാക്കിലല്ല, പ്രവൃത്തിയിൽ കൊണ്ടുവരൂ എന്ന മുദ്രാവാക്യമുയർത്തി നൂറുകണക്കിന് വ്യാപാരികൾ സമരത്തിൽ അണിനിരന്നു. ജില്ലാ പ്രസിഡൻ്റ് കെ.വി. അബ്ദുൾ ഹമീദ് ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം ചെയർമാൻ കെ.കെ. ഭാഗ്യനാഥൻ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എൻ.കെ. ഷാജഹാൻ , ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. ജോയ് മുത്തേടൻ, എം. നാരായണദാസ്, ലൂക്കോസ് തലകോട്ടൂർ , പ്രതീഷ് പോൾ, പി.അരുൺ , താജുദ്ദീൻ കാവുങ്ങൽ എന്നിവർ പ്രസംഗിച്ചു. ചേർപ്പ് ചന്തയിൽ നിന്നാരംഭിച്ച പ്രതിഷേധ റാലി പെരുമ്പിള്ളിശേരി വഴി പഞ്ചായത്തിന് സമീപം സമാപിച്ചു.

Related posts

ഗുരുവായൂരിൽ ആനയോട്ടം നാളെ; ഗുരുവായൂർ: ആനയോട്ടത്തിൽ മുൻനിരയിൽ ഓടാനുള്ള മൂന്ന് ആനകളെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. കൃഷ്ണനാരായണൻ, ബാലു, രവികൃഷ്ണൻ എന്നീ ആനകളാണ് ഓടുക. സിദ്ധാർത്ഥൻ, ഗോപീകൃഷ്ണൻ എന്നീ ആനകൾ കരുതലായി ഉണ്ടാകും. നേരത്തെ തീരുമാനിച്ച അഞ്ച് ആനകളുടെ പേരുകൾ എഴുതി വെള്ളിക്കുടത്തിലിട്ടാണ് നറുക്കെടുത്തത്. നാളെ (ശനി) ഉച്ചതിരിഞ്ഞ് മൂന്നിനാണ് ആനയോട്ടം.

Sudheer K

എടമുട്ടത്ത് ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീ പിടിച്ചു

Sudheer K

ഏങ്ങണ്ടിയൂരിൽ വികസന സദസ് ബഹിഷ്ക്കരിച്ച് യുഡിഎഫിൻ്റെ പ്രതിഷേധ സംഗമം

Sudheer K

Leave a Comment

error: Content is protected !!