News One Thrissur
Updates

തൃപ്രയാറിൽ കെ.വി. പീതാംബരൻ സ്മാർക പബ്ലിക്ക് ലൈബ്രറി & റീഡിംഗ് റൂം പിണറായി വിജയൻ ശനിയാഴ്ച ഉദ്ഘാടനം ചെയ്യും.

തൃപ്രയാർ : രാഷ്ട്രിയ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിറഞ്ഞുനിന്നിരുന്ന കെ.വി. പീതാംബരന്റെ സ്‌മരണക്കായി നിർമ്മിച്ച പബ്ലിക്ക് ലൈബ്രറി & റീഡിംഗ് റൂം കെട്ടിടം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ശനിയാഴ്ച നാടിന് സമർപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 11ന് നാട്ടിക ശ്രീ നാരായണ ഹാളിൽ നടക്കുന്ന ചടങ്ങിൽ ഗീത ഗോപി എം എൽ എ അധ്യക്ഷയാകും. സിപിഎം. ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ തുടങ്ങിയവർ പങ്കെടുക്കും. തൃപ്രയാർ പോളി ജംഗഷന് വടക്ക് വശം മൂന്ന്
സെൻ്റ് സ്ഥലത്താണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. കഴിഞ്ഞ സർക്കാർ കാലത്ത് എം എൽ എ ഫണ്ട് 30 ലക്ഷം രൂപ വകയിരുത്തി നിർമ്മിച്ച കെട്ടിടത്തിൽ റീഡിംഗ് റും, ലൈബ്രറി ഹാൾ, മറ്റു സൗകര്യങ്ങളും ഒരുക്കിയിടുണ്ട്. 800 സ്ക്വയർ ഫീറ്റിലാണ് കെട്ടിടം നിർച്ചിച്ചിട്ടുള്ളത്. എം എ ഹാരിസ് ബാബു, പി എംഅഹമ്മദ്, അഡ്വ. വി കെ ജ്യോതി പ്രകാശ്, കെ എ വിശ്വംഭരൻ, കെ ആർ സീത എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Related posts

15 ദിനങ്ങൾ നീണ്ടുനിൽക്കുന്ന നാടക രാവിന് തൃപ്രയാറിൽ തുടക്കമായി.

Sudheer K

ചളിങ്ങാട് വീട്ടു പറമ്പിൽ മുള്ളൻപന്നിയെ കണ്ടെത്തി.

Sudheer K

മാമ്പുള്ളിയിൽ തെങ്ങ് വീണ് വീടിന് നാശ നഷ്ടം.

Sudheer K

Leave a Comment

error: Content is protected !!