News One Thrissur
Updates

ഏങ്ങണ്ടിയൂരിൽ വികസന സദസ് ബഹിഷ്ക്കരിച്ച് യുഡിഎഫിൻ്റെ പ്രതിഷേധ സംഗമം

വാടാനപ്പള്ളി: ഏങ്ങണ്ടിയൂർ പഞ്ചായത്ത് വികസന സദസ്സ് യുഡിഎഫ് ബഹിഷ്ക്കരിച്ചു. കുടിവെള്ളവും, റോഡുൾപ്പടെയുള്ള അടിസ്ഥാന സൗകര്യ വികസനങ്ങൾ, പൊതു കളിസ്ഥലം എന്നിവ യാഥാത്ഥ്യമാക്കാത്ത സി.പി.എം നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ നടപടിയിൽ പ്രതിഷേധിച്ചാണ് വികസന സദസ് യുഡിഎഫ് ജനപ്രതിനിധികൾ ബഹിഷ്ക്കരിച്ചത്.

തുടർന്ന് പഞ്ചായത്തിനു മുന്നിൽ അംഗങ്ങളുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. ഡി.സി.സി നിർവാഹക സമിതി അംഗം ഇർഷാദ് കെ. ചേറ്റുവ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് പഞ്ചായത്ത് കമ്മറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ കാര്യാട്ട് അധ്യക്ഷത വഹിച്ചു.

യുഡിഎഫ് പഞ്ചായത്ത് കൺവീനർ ആർ.എം സിദ്ധീക്ക്, ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഘോഷ് തുഷാര, മുസ്ലീം ലീഗ് പഞ്ചായത്ത് സെക്രട്ടറി പി.എം. മുഹമ്മദ് റാഫി, പഞ്ചായത്തംഗങ്ങളായ ഉഷ വി. പുരുഷോത്തമൻ, സുമയ്യ സിദ്ധീക്ക്, ചെമ്പൻ ബാബു, ഓമന സുബ്രഹ്മണ്യൻ, യു.കെ. സന്തോഷ്, ബിജു ഉണ്ണിക്കോച്ചൻ എന്നിവർ പ്രസംഗിച്ചു.

Related posts

നാരായണൻ നായർ അന്തരിച്ചു.

Sudheer K

വാടകക്ക് നൽകിയ കാർ തിരിച്ചു വാങ്ങാനെത്തിയ യുവാവിനെ കാറടിച്ച് കൊലപ്പെടുത്താൻ ശ്രമം: പ്രതി അറസ്റ്റിൽ

Sudheer K

വാടാനപ്പള്ളി സർവ്വീസ് സഹകരണ ബാങ്കിന്റെ വാടനപ്പള്ളി ബ്രാഞ്ച് ഉദ്ഘാടനം ഞായറാഴ്ച.

Sudheer K

Leave a Comment

error: Content is protected !!