പെരിഞ്ഞനം: വലപ്പാട് ഉപജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ ഔപചാരിക ഉദ്ഘാടനം കെ.കെ. വത്സരാജ് എംഎൽഎ നിർവഹിച്ചു. ഒന്നാം വേദിയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് ടികെ രാജു അധ്യക്ഷനായി, വൈസ് പ്രസിഡണ്ട് സന്ധ്യസുനിൽ, വലപ്പാട് എഇഒ കെ.വി. അമ്പിളി, കലോത്സവം ജനറൽ കൺവീനർ ബി. ബീബ, ഫാത്തിമ മോഹൻ, സായിദ മുത്തുക്കോയ തങ്ങൾ, മറ്റ് പഞ്ചായത്തംഗങ്ങൾ, സംഘാടകരായ എം.ആർ. രാജഹരി, സ്മിത സന്തോഷ്, ജയശ്രീ മാങ്കൂട്ടം, ടി. കെ. ഖദീജാബി, കെ.പി. ഷാജി, എം.ഡി. ദിനകരൻ തുടങ്ങിയവർ പ്രസംഗിച്ചു. പെരിഞ്ഞനം ആർ.എം.വി.എച്ച്. എസ്. സ്ളിലും പെരിഞ്ഞനം ഗവ.. യുപി സ്കൂളിലുമായാണ് കലോത്സവം നടക്കുന്നത്
