അന്തിക്കാട് : എടത്തിരിയിൽ കടന്നലിൻ്റെ കുത്തേറ്റ് 4 പേർക്ക് പരിക്ക്. പടിയം കുണ്ടോളി തങ്കപ്പൻ, ൻ ഭാര്യ ലളിത, കുരുതു കുളങ്ങര ജോസ്, സണ്ണി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളെ ഐസിയുവിൽ നിരീക്ഷണത്തിനു വിധേയമാക്കി. തുടർന്ന് നടത്തിയ തെരച്ചിലിൽ പ്രദേശത്ത് ഭീമൻ കടന്നൽ കൂട് കണ്ടെത്തി. വാർഡ് മെമ്പർമാരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നാട്ടികയിലെ വിദഗ്‌ധ സംഘം എത്തി കടന്നൽ കൂട് നീക്കം ചെയ്തു.
