News One Thrissur
Updates

ചേർപ്പ് ഉപജില്ലാ കലോത്സവ സ്മരണിക ‘സ്മൃതിപഥം’ പ്രകാശനം ചെയ്തു

പെരിങ്ങോട്ടുകര: ചേർപ്പ് ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് തയ്യാറാക്കിയ സ്മരണിക ‘സ്മൃതിപഥം’ പ്രകാശനം ചെയ്തു. പെരിങ്ങോട്ടുകര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ സംഘാടക സമിതി വർക്കിംഗ് ചെയർമാനും ജില്ലാ പഞ്ചായത്ത് അംഗവുമായ കെ.പി. സന്ദീപ് പ്രകാശനകർമം നിർവഹിച്ചു.

നവംബർ 10 മുതൽ 13 വരെ പെരിങ്ങോട്ടുകര ഗവ. ഹയർ സെക്കൻഡറി സ്കൂൾ, സെറാഫിക് സി.ജി.എച്ച്.എസ്. എന്നിവിടങ്ങളിലെ പത്ത് വേദികളിലായി നടക്കുന്ന കലോത്സവത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന സ്മരണികയാണ് ‘സ്മൃതിപഥം’. പെരിങ്ങോട്ടുകരയുടെ ചരിത്രവും സാംസ്കാരിക പൈതൃകവും കലാ-സാഹിത്യ മേഖലകളിലെ സംഭാവനകളും കലോത്സവത്തിന്റെ ഓർമകളും കോർത്തിണക്കിയാണ് സ്മരണിക തയ്യാറാക്കിയിട്ടുള്ളത്. കലോത്സവത്തിന്റെ ചരിത്രരേഖയായി മാറുന്ന ഈ പ്രസിദ്ധീകരണം പ്രദേശത്തിന്റെ സാംസ്കാരിക പാരമ്പര്യത്തെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നു.

സംഘാടക സമിതി ചെയർമാനും താന്ന്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ എൻ.എ. പീതാംബരൻ, ചേർപ്പ് എ.ഇ.ഒ.യും ട്രഷററുമായ എം.വി. സുനിൽകുമാർ, ജനറൽ കൺവീനറും പെരിങ്ങോട്ടുകര ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലുമായ പി.എസ്. ബിന്ദു, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം എം.വി. സുരേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പ്രചാരണ കമ്മിറ്റി ചെയർമാൻ പ്രതീഷ് കെ.ആർ., കൺവീനർ ആശ സി.എൻ. എന്നിവരും സംഘാടക സമിതി ജോയിന്റ് കൺവീനർമാരായ ഷൈമാബി അബ്ദുൾ ജബ്ബാർ (ജി.എച്ച്.എസ്.എസ്. പെരിങ്ങോട്ടുകര), സിസ്റ്റർ നോബിൽ (സെറാഫിക് സി.ജി.എച്ച്.എസ്. പെരിങ്ങോട്ടുകര), ലില്ലി കെ.പി. (ജി.എച്ച്.എസ്.എൽ.പി.എസ്. പെരിങ്ങോട്ടുകര) എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
പി.ടി.എ., ഒ.എസ്.എ. പ്രതിനിധികൾ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവരും പ്രകാശനച്ചടങ്ങിൽ പങ്കെടുത്തു.

Related posts

ചേറ്റുവ ഹാളിൽ വിവാഹത്തിരക്കിനിടയിൽ മാല പൊട്ടിക്കാൻ ശ്രമിച്ച യുവതിയെ വീട്ടമ്മ കൈയ്യോടെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

Sudheer K

ത്രേസ്യാമ്മ അന്തരിച്ചു.

Sudheer K

മകളെ ബസ് കയറ്റി വിട്ട ശേഷം നടന്നുവന്ന യുവതി കെഎസ്ആർടിസി ബസ് ഇടിച്ച് മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!