കുന്നംകുളം: പൊർക്കളേങ്ങാട് ക്ഷേത്രം ക്ലീനിങ്ങിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. പൊർക്കളേങ്ങാട് ആലിക്കൽ നിഷാദാണ് (47) മരിച്ചത്. ഇന്നുച്ചയോടെയാണ് അപകടമുണ്ടായത്. ക്ഷേത്രത്തിൻ്റെ മേൽക്കൂരയ്ക്ക് മുകളിൽ പാത്തി വൃത്തിയാക്കിക്കൊണ്ടിരിക്കെ മുകളിലൂടെ സമീപത്തെ വീട്ടിലേക്ക് പോയിരുന്ന സർവീസ് വയറിൽ നിന്നുമാണ് ഷോക്കേറ്റതെന്ന് പറയുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
