കാരമുക്ക്: 2026-ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുശതമാനം വിജയം കരസ്ഥമാക്കിയ കാരമുക്ക് എസ്.എൻ.ജി.എസ്.എച്ച്.എസ്.എസ് വിദ്യാലയത്തെ കേന്ദ്ര സഹമന്ത്രിയും എം.പി.യുമായ സുരേഷ് ഗോപി നേരിട്ടെത്തി അനുമോദിച്ചു. തുടർച്ചയായി നൂറുശതമാനം വിജയം ആവർത്തിക്കുന്ന വിദ്യാലയത്തിലെ അധ്യാപകരെയും പ്രധാനാധ്യാപികയെയും അദ്ദേഹം അഭിനന്ദിച്ചു.
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ, വിദ്യാലയ അങ്കണത്തിൽ ‘ദേവദാസ്’ എന്ന് പേരിട്ട വൃക്ഷത്തൈ നട്ടുകൊണ്ടാണ് മന്ത്രി പരിസ്ഥിതി ദിന സന്ദേശം നൽകിയത്. പച്ചപ്പിന്റെ പ്രാധാന്യത്തെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചും വിദ്യാർത്ഥികൾക്ക് പരിസ്ഥിതി സന്ദേശവും നൽകി.
സ്കൂൾ പ്രധാനാധ്യാപിക ജയന്തി എൻ. മേനോൻ, പി.ടി.എ പ്രസിഡന്റ് ജോഷി പി.ബി., സ്കൂൾ മാനേജർ പ്രദീപ് മാസ്റ്റർ, സമാജം സെക്രട്ടറി ശശിധരൻ മാസ്റ്റർ, സമാജം പ്രസിഡന്റ് ബിജു ഒല്ലേക്കാട്ട് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ഉൾപ്പെടെ വലിയൊരു നിര തന്നെ പരിപാടിയിൽ പങ്കെടുത്തു.
വിദ്യാലയത്തിന്റെ മികച്ച നേട്ടങ്ങളെയും സാമൂഹിക പ്രതിബദ്ധതയെയും മന്ത്രി എടുത്തുപറഞ്ഞു. വരുംവർഷങ്ങളിലും ഈ മികവ് തുടരാൻ സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
previous post
