തൃശൂർ: ഷൊർണൂർ – കൊടുങ്ങല്ലൂർ സംസ്ഥാനപാത മുള്ളൂർക്കരയിൽ സ്വകാര്യ ബസ്സും ആംബുലൻസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ബസ് റോഡരികിലെ താഴ്‌ചയിലേക്ക് ചെരിഞ്ഞു ഇരു വാഹനത്തിലെയും യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
