News One Thrissur
Updates

ആടുകളെ മോഷ്ടിച്ചു കൊണ്ടു പോകുന്നതിനിടെ നാലംഗ സംഘം പിടിയിൽ.

തൃശൂർ: എരുമപ്പെട്ടി പഴവൂരിൽ ആട് മോഷ്ടാക്കളെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. പഴവൂർ പുത്തൻപീടികയിൽ സാദിഖിന്റെ ഫാമിലെ ആടുകളെ മോഷ്ടിക്കാനെത്തിയ 4 പേരാണ് പിടിയിലായത്. ഒറ്റപ്പാലം സ്വദേശി നസീറും ഇയാളുടെ മകനും ഉൾപ്പടെ നാല് പേരാണ് പ്രതികൾ. ഇന്ന് പുലർച്ചെ 1.30ഓടെയായിരുന്നു സംഭവം.

അറവ് ശാല നടത്തുന്ന സാദിഖിന്റെ ഫാമിൽ നിന്നാണ് മോഷ്ടിക്കാൻ ശ്രമം നടത്തിയത്.

വാഹനത്തിൽ ആടുകളെ കയറ്റുന്നതിനിടയിൽ ശബ്‌ദം കേട്ട അയൽവാസി വാഹനം തടഞ്ഞ് സാദിഖിനേയും നാട്ടുകാരേയും വിവരമറിയിക്കുകയായിരുന്നു.

Related posts

മൈസൂരിൽ വാഹനാപകടം : തൃശ്ശൂർ സ്വദേശിനിയായ നേഴ്സിംഗ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

Sudheer K

അഖിൽ അന്തരിച്ചു.

Sudheer K

മണികണ്ഠൻ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!