News One Thrissur
Updates

യാത്രാ ദുരിതത്തിന് പരിഹാരം; കണിമംഗലം – പാലയ്ക്കൽ റോഡ് തുറന്നു.

ചേർപ്പ് : ഗതാഗത ദുരിതത്തിന് പരിഹാരമായി കണിമംഗലം പാലയ്ക്കൽ റോഡിൻ്റെ പ്രധാന നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നു കൊടുത്തു . കഴിഞ്ഞ ജൂൺ മാസം 14 ന് നിർമ്മാണം ആരംഭിച്ച കണിമംഗലം പാലയ്ക്കൽ അഞ്ഞൂറ് മീറ്റർ റോഡ് പണി 60 ദിവസത്തിനകം പൂർത്തിയാക്കുമെന്നായിരുന്നു റോഡ് നിർമ്മാണ കമ്പനിയായ കെഎസ് ടി പി അധികൃതർ ഉറപ്പുനൽകിയത്. എന്നാൽ 67ാം ദിവസം റോഡ് ഗതാഗതത്തിന് തുറന്നു കൊടുക്കുകയായിരുന്നു. ഏറെ കാലം നിർമ്മാണം പൂർത്തിയാകതെ തകർന്ന് കിടന്നിരുന്ന റോഡിൻ്റെ അവസ്ഥയെ തുടർന്ന് ജില്ലാകളക്ടർ ശിഖ സുരേന്ദ്രൻ്റെ അധ്യക്ഷതയിൽ ഗീതാ ഗോപി എംഎൽഎ മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ്. പാലക്കൽ റോഡ് നിർമ്മാണ പ്രവർത്തികൾ ദ്രുതഗതിയിലാക്കിയത് . റോഡ് തുറന്നു കൊടുത്തുവെങ്കിലും പാലയ്ക്കൽ സെൻ്ററിലെ അപ്രോച്ച് റോഡുകൾ, കണിമംഗലം പാടം മുതലുള്ള റോഡിൻ്റെ സൈഡു ഭാഗങ്ങളിലെ കോൺക്രീറ്റ് നിർമ്മാണ പ്രവർത്തികളും പൂർത്തിയാകാനുണ്ട്. പണികൾ പുരോഗമിക്കുകയാണ്. നിർമ്മാണം പൂർത്തിയായ കണിമംഗലം പാലയ്ക്കൽറോഡ് ഗതാഗതയോഗ്യമാക്കിയതിൻ്റെ ഉദ്ഘാടനം ഗീതാ ഗോപി എം. എൽഎ നിർവ്വഹിച്ചു, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഷക്കീല അമീർ, അവിണിശേരി, ചേർപ്പ് പഞ്ചായത്ത് പ്രസിഡൻ്റുമാരായ റോസ്‌ലി ജോയ്, സിജോ ജോർജ്, കെ. എസ്ടിപി അധികൃതർ, ബസ് ഓണേഴ്‌സ് , പോലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

 

Related posts

ചാവക്കാട് കടപ്പുറം അടിതിരുത്തിയിൽ യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Sudheer K

രാഹുൽ ഗാന്ധിയുടെ അറസ്റ്റ്: തളിക്കുളത്ത് കോൺഗ്രസ് പ്രതിഷേധം.

Sudheer K

സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരിൽ; പന്തലിന് കാല്‍നാട്ടി

Sudheer K

Leave a Comment

error: Content is protected !!