തളിക്കുളം: വോട്ടേഴ്‌സ് ലിസ്റ്റ് തട്ടിപ്പിനെതിരെ ഇലക്ഷൻ കമ്മീഷണറുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ളവരെ അന്യായമായി അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് തളിക്കുളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധ സംഗമവും പ്രകടനവും നടത്തി.
പ്രതിഷേധ പരിപാടി നാട്ടിക ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് പി ഐ ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു.തളിക്കുളം മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് പി എസ് സുൽഫിക്കർ അധ്യക്ഷത വഹിച്ചു രമേഷ് അയിനിക്കാട്ട്, ഗഫൂർ തളിക്കുളം, ഹിറോഷ് ത്രിവേണി, സി വി ഗിരി, ഗീത വിനോദൻ, മുനീർ ഇടശ്ശേരി, എ എം മെഹബൂബ്, നീതു പ്രേംലാൽ, എന്നിവർ സംസാരിച്ചു.
എൻ മദനമോഹനൻ, പി ഡി ജയപ്രകാശ്, ടി യു സുഭാഷ് ചന്ദ്രൻ, മീന രമണൻ, എ ടി നേന, പി വി വിനോദ്, സീനത്ത് അഷ്‌റഫ്, കെ കെ ഷണ്മുഖൻ, വി എ ഷക്കീർ, മനോജ്, ഉഷ പച്ചാം പുള്ളി,എന്നിവർ നേതൃത്വം നൽകി.
