കിഴുപ്പിള്ളിക്കര: തൃപ്രയാർ മേഖല ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണാഘോഷം “ഓണംക്കൂട്ട് 2026 ” കിഴുപ്പിള്ളിക്കര സഖാവ് ഗ്രൗണ്ടിൽ സംഘടിപ്പിച്ചു. ജോയിന്റ് ആർടിഒ മഞ്ജുള, എംവിഐ ബിജുമോൻ, പ്രജു, എഎംവിഐ നിശാന്ത് , സജീവ്, അനീഷ്, ശ്രീകാന്ത്, കോർഡിനേറ്റർമാരായ ജിത്ത്, സുമനൻ എന്നിവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികളും പൂക്കള മത്സരവും ഓണസദ്യയും ഉണ്ടായിരുന്നു. കേരള ഡ്രൈവിംഗ് സ്ക്കൂൾ കാറുകൾ കൊണ്ട് തയാറാക്കിയ പൂക്കളം വേറിട്ട അനുഭവമായി
