തൃപ്രയാർ: വഴിത്തർക്കത്തെത്തുടർന്ന് പിതൃ സഹോദരനെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കഴിമ്പ്രം മുളങ്ങിൽ രാജേന്ദ്ര നെ(60) ആക്രമിച്ച് പരിക്കേല്പിച്ച കേസിൽ സഹോദര പുത്രൻ കഴിമ്പ്രം മുളങ്ങിൽ നി ഷിലിനെ (30)യാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. . വീടിന് മുൻവശത്തുള്ള വീട്ടിലേക്കു ള്ള വഴിയിൽ അസഭ്യം പറഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇരുവരും താമസിക്കുന്നത് ഭാഗം വയ്ക്കാത്ത തറവാട്ടു പറമ്പിലാണ്. വഴിത്തർക്കം നിലനിൽക്കുന്നുണ്ട്. തിങ്കളാഴ രാത്രി എട്ടോടെയാണ് ആക്രമണമുണ്ടായത്.
നിഷിൽ വലപ്പാട് പോലീസ് സ്റ്റേഷനിൽ വധശ്രമം, അടിപിടി, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്യുക തുടങ്ങി പതിനൊന്ന് ക്രമിനൽക്കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറ ഞ്ഞു. റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേ തൃത്വത്തിൽ വലപ്പാട് എസ്ഐ എബിൻ, എഎസ്ഐമാരായ ഭരതനുണ്ണി, രാജേഷ്, സിപിഒമാരായ സതീഷ്, സന്ദീപ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
