News One Thrissur
Updates

ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു.

വാടാനപ്പള്ളി : അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു. നടുവിൽക്കര പുത്തില്ലത്ത് ക്ഷേത്രത്തിന് കിഴക്ക് കിഴക്കേപ്പാട്ട് സതീഷിൻ്റെ (മുരുകൻ) മകൻ അമൽ (20) ആണ് മരിച്ചത്. ഈ മാസം എട്ടിന് രാത്രി 11.30 ഓടെ നിർമാണം നടന്നു വരുന്ന പുതിയ ദേശീയ പാത ബൈപ്പാസ് റോഡിൽ വാടാനപ്പള്ളി മേൽപ്പാലത്തിന് വടക്ക് വെച്ചായിരുന്നു അപകടം. രാത്രി സഞ്ചാരം കുറഞ്ഞ റോഡിലൂടെ പെയിൻ്റ് പണി കഴിഞ്ഞ് ബൈക്കിൽ ഇതുവഴി വന്നിരുന്ന യുവാവാണ് റോഡിൽ ബൈക്കും പരിക്കേറ്റ് അമലും സമീപം മൊബൈൽ ഫോണും കിടക്കുന്നത് കണ്ടത്. ഈ നേരം അമലിൻ്റെ അമ്മ മൊബൈലിൽ വിളിച്ചപ്പോഴാണ് റോഡിൽ അകലെ കിടന്നിരുന്ന മൊബൈൽ യുവാവിൻ്റെ ശ്രദ്ധയിൽ പെട്ടത്. വിവരം അമ്മയെ അറിയിച്ചു.ഉടനെ വാടാനപ്പള്ളി പൊലീസിനെയും അറിയിക്കുകയായിരുന്നു. അമലിൻ്റെ പിതാവും സ്ഥലത്ത് എത്തി. വാരിയെല്ല് തകരുകയും തലക്ക് സാരമായി പരിക്കേൽക്കുകയും ചെയ്ത അമലിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെയായിരുന്നു മരണം. ഊണു കഴിച്ച ശേഷം അമൽ വാടാനപ്പള്ളിയിൽ കടയിൽ പോയി മടങ്ങിവരുമ്പോഴായിരുന്നു അപകടം. കാണാതായപ്പോഴാണ് അമ്മ മൊബൈലിൽ വിളിച്ചത്.ടെമ്പോ ട്രാവലർ ഡ്രൈവറാണ് അമൽ. അമ്മ രാജി. സഹോദരൻ :അനന്തു

Related posts

ആസിയ ബീവി അന്തരിച്ചു.

Sudheer K

മഞ്ഞപ്പിത്തം ബാധിച്ച് തൊഴിലാളി മരിച്ചു.

Sudheer K

കണ്ടശ്ശാംകടവ് മാർക്കറ്റിലെ വ്യാപാരി ആൻ്റണി അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!