News One Thrissur
Updates

കർണാടകയിൽ സിദ്ധരാമയ്യ രാജിവച്ചു; ഇനി ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകും

ബെംഗളൂരു:കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യ രാജിവെച്ചു. ലോക്ഭവനിലെത്തി രാജിക്കത്ത് ഗവര്‍ണറുടെ സെക്രട്ടറിക്ക് കൈമാറി. കുടുംബപരമായ കാര്യങ്ങള്‍ക്കായി ഇന്‍ഡോറില്‍ ഉള്ള കര്‍ണാടക ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെലോട്ട് രാത്രി ബെംഗളൂൂവില്‍ തിരിച്ചെത്തിയതിന് പിന്നാലെ സിദ്ധരാമയ്യയുടെ രാജി അംഗീകരിക്കും

വ്യാഴാഴ്ച രാവിലെ ബെംഗളൂരുവിലെ ഔദ്യോഗിക വസതിയില്‍ നടന്ന പ്രഭാതഭക്ഷണ യോഗത്തിലാണ് താന്‍ സ്ഥാനമൊഴിയുന്ന കാര്യം സിദ്ധരാമയ്യ മന്ത്രിമാരെ അറിയിച്ചത്.സിദ്ധരാമയ്യ ഉടന്‍തന്നെ ഡല്‍ഹിയിലെത്തി പാര്‍ട്ടി നേതൃത്വത്തെ കാണും.
സിദ്ധരാമയ്യയുടെ രാജി ഗവണര്‍ അംഗീകരിക്കുന്നതിന് പിന്നാലെ കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം ചേര്‍ന്ന് ശിവകുമാറിനെ നേതാവായി തെരഞ്ഞെടുക്കും. ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാനുള്ള കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ ധാരണ പ്രകാരമാണ് സിദ്ധരാമയ്യ രാജിവെച്ചത്. 2023 മെയ് 20നാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഈ മാസം സര്‍ക്കാര്‍ 3 വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു.

Related posts

തകർന്നടിഞ്ഞ് വെളുത്തൂർ അടമ്പുംചാൽ കെ എൽഡിസി റോഡ് : കാൽനട പോലും ദുഷ്‌ക്കരം

Sudheer K

ഗുരുവായൂർ ദേവസ്വം കൊമ്പൻ ഗോകുൽ ചരിഞ്ഞു

Sudheer K

പഴുവിൽ സെന്റ് ആന്റണീസ് ഫൊറോന ദൈവാലയത്തിൽ തിരുനാളിന് കൊടിയേറി

Sudheer K

Leave a Comment

error: Content is protected !!