News One Thrissur
Updates

കർണാടകയിൽ സിദ്ധരാമയ്യ രാജിവച്ചു; ഇനി ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകും

ബെംഗളൂരു:കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യ രാജിവെച്ചു. ലോക്ഭവനിലെത്തി രാജിക്കത്ത് ഗവര്‍ണറുടെ സെക്രട്ടറിക്ക് കൈമാറി. കുടുംബപരമായ കാര്യങ്ങള്‍ക്കായി ഇന്‍ഡോറില്‍ ഉള്ള കര്‍ണാടക ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെലോട്ട് രാത്രി ബെംഗളൂൂവില്‍ തിരിച്ചെത്തിയതിന് പിന്നാലെ സിദ്ധരാമയ്യയുടെ രാജി അംഗീകരിക്കും

വ്യാഴാഴ്ച രാവിലെ ബെംഗളൂരുവിലെ ഔദ്യോഗിക വസതിയില്‍ നടന്ന പ്രഭാതഭക്ഷണ യോഗത്തിലാണ് താന്‍ സ്ഥാനമൊഴിയുന്ന കാര്യം സിദ്ധരാമയ്യ മന്ത്രിമാരെ അറിയിച്ചത്.സിദ്ധരാമയ്യ ഉടന്‍തന്നെ ഡല്‍ഹിയിലെത്തി പാര്‍ട്ടി നേതൃത്വത്തെ കാണും.
സിദ്ധരാമയ്യയുടെ രാജി ഗവണര്‍ അംഗീകരിക്കുന്നതിന് പിന്നാലെ കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം ചേര്‍ന്ന് ശിവകുമാറിനെ നേതാവായി തെരഞ്ഞെടുക്കും. ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാനുള്ള കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ ധാരണ പ്രകാരമാണ് സിദ്ധരാമയ്യ രാജിവെച്ചത്. 2023 മെയ് 20നാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഈ മാസം സര്‍ക്കാര്‍ 3 വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു.

Related posts

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് നവംബര്‍ – ഡിസംബര്‍ മാസങ്ങളില്‍

Sudheer K

തളിക്കുളം എരണേഴത്ത് ഭഗവതി ക്ഷേത്രം ഉത്സവം ആഘോഷിച്ചു.

Sudheer K

വാടാനപ്പള്ളിയിലെ കള്ള് ഷാപ്പിൽ കയറി ജീവനക്കാരനെ മർദ്ദിച്ച കേസിൽ മൂന്ന് പേർ അറസ്‌റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!