News One Thrissur
Updates

വാടാനപ്പള്ളിയിലെ കള്ള് ഷാപ്പിൽ കയറി ജീവനക്കാരനെ മർദ്ദിച്ച കേസിൽ മൂന്ന് പേർ അറസ്‌റ്റിൽ.

വാടാനപ്പള്ളി : കള്ള് ഷാപ്പിൽ കയറി ജീവനക്കാരനെ മർദിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ .വാടാനപ്പള്ളി ഇടശ്ശേരി ബീച്ച് സ്വദേശികളായ പട്ടാലി വീട്ടിൽ ഹൃതിക് റോഷൻ (31) , നമ്പിവീട്ടിൽ അഖിൽ (31), കുറുക്കൻപര്യ വീട്ടിൽ മണികണ്ഠൻ (27 ) എന്നിവരെയാണ് വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

ഈ മാസം 22 ന് രാവിലെ 10.30 ഓടെ വാടാനപ്പള്ളി ബീച്ച് റോഡിലുള്ള കള്ള് ഷാപ്പിൽ എത്തിയ പ്രതികൾ പുറത്ത് ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്ന കള്ള് ഷാപ്പിലെ ജീവനക്കാരനായ മൂന്നേംകാട്ടിൽ വീട്ടിൽ ഷാജിലിനെ (28 ) ഷാപ്പിനകത്തേക്ക് വിളിച്ചപ്പോൾ വരാതിരുന്നതിലുള്ള വിരോധത്താൽ ഷാജിലിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. പരാതിയിലായിരുന്നു അറസ്റ്റ് .

വാടാനപ്പള്ളി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷൈജു , ജൂനിയർ സബ്ബ് ഇൻസ്പെക്ടർ സുബിൻ, സിവിൽ പെലീസ് ഓഫീസർ അമൽ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Related posts

അന്തിക്കാട് ഗ്രാമപഞ്ചായത്ത് ബജറ്റ്: റോഡ് വികസനത്തിനും കുടിവെള്ളത്തിനും മുൻ ഗണന.

Sudheer K

തീരദേശത്തെ കുടിവെള്ള ക്ഷാമത്തിനും കടലേറ്റ ദുരിതത്തിനും പരിഹാരം വേണം: യൂത്ത് ലീഗ്

Sudheer K

കണ്ടശാംകടവ് പള്ളിയിൽ തിരുനാളിന് കൊടിയേറി.

Sudheer K

Leave a Comment

error: Content is protected !!