News One Thrissur
Updates

കണ്ടശാംകടവ് പള്ളിയിൽ തിരുനാളിന് കൊടിയേറി.

കണ്ടശാംകടവ്: സെൻറ് മേരീസ് ഫൊറോന പള്ളിയിൽ ഇടവക മദ്ധ്യസ്ഥയായപരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാളിന് കൊടിയേറി. അസി.വികാരി ഫാ. അജിത്ത് ചിറ്റിലപ്പിള്ളി കൊടിയേറ്റം നിർവഹിച്ചു. സെപ്റ്റംബർ 7, 8 തിയ്യതികളിലാണ് തിരുനാൾ. തിരുനാളിനോടനുബന്ധിച്ച് 8 ദിവസ നോമ്പാചരണം ആരംഭിച്ചു. സെപ്റ്റബർ 8 ന് വൈകീട്ട് 5.30ന് ആരംഭിക്കുന്ന ആഘോഷമായ തിരുനാൾ തിരുകർമ്മത്തിന് ഫാ. ജോസ് ചാലയ്ക്കൽ മുഖ്യകാർമ്മികനാകും, ഫാ. ഷോൺസൻ ആക്കാമറ്റത്തിൽ സന്ദേശം നൽകും. തിരുനിളിനോടനുബന്ധിച്ച് ലദീഞ്ഞ്, നോവേന, രൂപം എഴുന്നുള്ളിച്ചുവയ്ക്കൽ, ജപമാല പ്രദക്ഷിണം, നവനാൾ ദിനങ്ങളിൽ നേർച്ച കഞ്ഞി വിതരണം, തിരുനാൾ ഊട്ട് എന്നിവ ഉണ്ടാകുമെന്ന് വികാരി ഫാ.റാഫേൽ ആക്കാമറ്റത്തിൽഅറിയിച്ചു. ട്രസ്റ്റിമാരായ ജിൻ്റോ ചാലിശ്ശേരി,ജോസഫ് അറക്കൽ, ജെയ്സൺ പോൾ, ബൈജു ജോർജ്, കൺവീനർ അരുൺ ആൻ്റണി എന്നിവർ കൊടിയേറ്റ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Related posts

*ഒരുമനയൂരിൽ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.*

Sudheer K

അയൽവാസിയായ റിട്ട അധ്യാപികയെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന പ്രതി അറസ്‌റ്റിൽ.

Sudheer K

മണലൂരിൽ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനവും, സ്ഥാനാർത്ഥി സംഗമവും

Sudheer K

Leave a Comment

error: Content is protected !!