പഴുവിൽ: സെന്റ് ആന്റണീസ് ഫൊറോനാ ദൈവാലയത്തിൽ വിശുദ്ധ അന്തോണീസിന്റെ തിരുനാളിന് കൊടിയേറി. രാവിലെ നടന്ന വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം ഫൊറോന വികാരി വെരി. റവ. ഫാ. ജോബ് വടക്കൻ കൊടിയേറ്റം നിർവഹിച്ചു.
പഴുവിൽ ഫൊറോന അസി. വികാരി ഫാ. ജെയ്മോൻ അറയ്ക്കൽ, ട്രസ്റ്റിമാരായ ജെയിംസ് തട്ടിൽ, ആന്റോ ചാലിശ്ശേരി, സുനിൽ കുറ്റിക്കാടൻ, മാത്യു ഇരിമ്പൻ, ജനറൽ കൺവീനർ കെ ആർ ആൻറണി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ജൂൺ 13 നാണ് തിരുനാൾ. തിരുനാൾ ദിനത്തിൽ രാവിലെ 6 ന് വിശുദ്ധ കുർബാന, 10:30 ന് ലദീഞ്ഞ്, നൊവേന, ആഘോഷമായ പാട്ടുകുർബാന, പള്ളി ചുറ്റി പ്രദക്ഷിണം, ബാന്റ് വാദ്യം, ഉച്ചയ്ക്ക് 1:30 വരെ നേർച്ചയൂട്ട് എന്നിവ ഉണ്ടായിരിക്കും.
കാപ്ഷൻ: പഴുവിൽ സെന്റ് ആന്റണീസ് ഫൊറോനാ ദൈവാലയത്തിൽ വിശുദ്ധ അന്തോണീസിന്റെ തിരുനാളിന് ഫൊറോന വികാരി വെരി. റവ. ഫാ. ജോബ് വടക്കൻ കൊടിയേറ്റം നിർവഹിക്കുന്നു
