News One Thrissur
Updates

ജംഇയ്യത്തുൽ മുഅല്ലിമീൻ നാട്ടിക റെയിഞ്ച് ശില്പശാല സംഘടിപ്പിച്ചു

തൃപ്രയാർ: മദ്റസ അധ്യാപന രംഗത്ത് കാതലായ മാറ്റങ്ങൾ വരുത്തി പാഠ ബുക്കുകൾ പരിഷ്കരിച്ചതിന്റെ ഭാഗമായി അധ്യാപകരുടെ കഴിവും മികവും ശക്തിപ്പെടുത്തുന്നതിനും അധ്യാപനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും നാട്ടിക റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ നേതൃത്വത്തിൽ മുഅല്ലിം ട്രെയിനിംഗ് ശില്പശാല സംഘടിപ്പിച്ചു. കരയാം മുട്ടം സി .എച്ച്. പള്ളിപ്രം നൂറുൽ ഹിദായ മദ്റസ ഹാളിൽ നടന്ന സംഗമം മഹല്ല് ഖത്തീബ് മുഹമ്മദ് റാഫി ഫൈസി ഉദ്ഘാടനം നിർവഹിച്ചു . റെയ്ഞ്ച് പ്രസിഡന്റ്‌ സയ്യിദ് തഖിയുദ്ദീൻ യമാനി തങ്ങൾ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി പി. പി.മുസ്തഫ മൗലവി ആമുഖഭാഷണം നടത്തി .സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് മുഫത്തിശ് ഫാറൂഖ് ഫൈസി , സെൻട്രൽ കൗൺസിൽ മുദരിബ് ക്ലാസ്സിന് നേതൃത്വം നൽകി . സുന്നി മഹല്ല് ഫെഡറേഷൻ നാട്ടിക റെയ്ഞ്ച് സെക്രട്ടറി ഷംനാസ് ഷെരീഫ്, റെയിഞ്ച് ഭാരവാഹികളായ മുഹമ്മദ് ജാബിർ ബാഖവി, ഇസ്മായിൽ ഫൈസി , എൻ.കെ.സുബൈർ മുസ്‌ലിയാർ, ഖാലിദ് അൽ ഹസനി, ഹനീഫ അൻവരി, ആശിഖ് മഹ്‌മൂദി, എം.എം.ഷംസുദ്ദീൻ, പി.എം.മുഹമ്മദ്, വി.എം.നവാസ് സംസാരിച്ചു.

Related posts

കോമള അന്തരിച്ചു.

Sudheer K

നിയുക്ത മണലൂർ എംഎൽഎ പ്രഫ.സി രവീന്ദ്രനാഥിന് സ്വീകരണം

Sudheer K

ശാന്ത അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!