News One Thrissur
Updates

കാരമുക്കിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കോഴികൾ ചത്തു

കാഞ്ഞാണി : തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കാരമുക്കിൽ കോഴികൾ ചത്തു.
മണലൂർ ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡായ കാരമുക്കിൽ എലുവത്തിങ്കൽ ഇനാശു വിൻ്റെ വീട്ടിലാണ് തെരുവുനായ്ക്കളുടെ ആക്രമണം ഉണ്ടായത്. കൂട് തകർക്കുന്ന ശബ്ദം കേട്ട് വീട്ടുകാർ പുലർച്ചെ ഉണർന്നെങ്കിലും നായക്കൂട്ടം ഓടിക്കളഞ്ഞു.
ആക്രമണത്തിൽ 32 വളർത്തു കോഴികൾ ചത്തു. ഈ പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്ല്യം കൂടുതലാണ്. കാരമുക്ക് സമ്മാനം സ്കൂളിലേയ്ക്കും മണലൂർ സർക്കാർ സ്കൂളിലേക്കും കുട്ടികൾ ഇതുവഴിയാണ് പോകുന്നത്. സംഭവസ്ഥലം മണലൂർ പഞ്ചായത്ത് പ്രസിഡൻ്റ് സിജി മോഹൻദാസ് , അംഗം സിന്ധു ശിവദാസൻ , ബ്ലോക്ക് അംഗം കെ.കെ. പ്രകാശനും സന്ദർശിച്ചു.

Related posts

വെളുത്തൂർ നമ്പോർക്കാവ് വേലയാഘോഷം വർണാഭമായി

Sudheer K

അരിമ്പൂരിൽ കിണറ്റിൽ വീണ മലമ്പാമ്പിനെ പിടി കൂടി.

Sudheer K

ബക്കർ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!