News One Thrissur
Updates

തൃപ്രയാറിൽ 12-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഇന്നു തുടക്കമാകും.

തൃപ്രയാർ :12-ാമത് തൃപ്രയാർ അന്താരാഷ്ട്ര ചലച്ചിത്രമേള 27, 28, മാർച്ച് ഒന്ന് തീയതികളിൽ വി.ബി. മാളിൽ നടക്കും. ശനിയാഴ്ച വൈകീട്ട് 4.30-ന് സംവിധായകൻ ദീപക് ഡിയോൺ ഉദ്ഘാടനം ചെയ്യും. നാട്ടിക ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. വിനു ഫെസ്റ്റിവൽ ബുക്ക് പ്രകാശനം ചെയ്യും. പ്രൈവറ്റ്, സിതാരെ, സമീൻപർ, ദി മൗറിറ്റാനിയൻ, പപ്പാ ബുക്ക, അരിക്, സൂപ്പർ ഡീലക്സ്, മാർട്ടി സുപ്രീം, പൂവ്, തിയേറ്റർ തുടങ്ങിയ സിനിമകളും രണ്ട് ഷോർ ട്ട് ഫിലിമുകളും മേളയിൽ പ്രദർശിപ്പിക്കുമെന്ന് ചെയർമാൻ കെ .എസ് സുഷിൽ, കൺവീനർ എ.വി. പ്രദീപ് ലാൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമാപന സമ്മേളനം സംവിധായകൻ സജിൻ ബാബു ഉദ്ഘാടനം ചെയ്യും. ജനചിത്ര ഫിലിം സൊസൈറ്റി, രാമുകാര്യാട്ട് ഫിലിം സൊസൈറ്റി, സ്ക്രീൻ ഫിലിം സൊസൈറ്റി, ചായം സിനിമാ സോഷ്യൽ ഫോറം എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

Related posts

തളിക്കുളത്ത് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച മൂന്ന് പ്രതികൾ അറസ്റ്റിൽ

Sudheer K

രാജീവ് ഗാന്ധിയുടെ 35-ാം രക്തസാക്ഷിത്വദിനത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

Sudheer K

വോട്ടര്‍മാരെ നേരില്‍ക്കണ്ട് മണലൂർ പഞ്ചായത്തിൽ ടി.എന്‍ പ്രതാപന്റെ പ്രഭാത നടത്തം.

Sudheer K

Leave a Comment

error: Content is protected !!