News One Thrissur
Updates

തൃപ്രയാറിൽ 12-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഇന്നു തുടക്കമാകും.

തൃപ്രയാർ :12-ാമത് തൃപ്രയാർ അന്താരാഷ്ട്ര ചലച്ചിത്രമേള 27, 28, മാർച്ച് ഒന്ന് തീയതികളിൽ വി.ബി. മാളിൽ നടക്കും. ശനിയാഴ്ച വൈകീട്ട് 4.30-ന് സംവിധായകൻ ദീപക് ഡിയോൺ ഉദ്ഘാടനം ചെയ്യും. നാട്ടിക ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. വിനു ഫെസ്റ്റിവൽ ബുക്ക് പ്രകാശനം ചെയ്യും. പ്രൈവറ്റ്, സിതാരെ, സമീൻപർ, ദി മൗറിറ്റാനിയൻ, പപ്പാ ബുക്ക, അരിക്, സൂപ്പർ ഡീലക്സ്, മാർട്ടി സുപ്രീം, പൂവ്, തിയേറ്റർ തുടങ്ങിയ സിനിമകളും രണ്ട് ഷോർ ട്ട് ഫിലിമുകളും മേളയിൽ പ്രദർശിപ്പിക്കുമെന്ന് ചെയർമാൻ കെ .എസ് സുഷിൽ, കൺവീനർ എ.വി. പ്രദീപ് ലാൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമാപന സമ്മേളനം സംവിധായകൻ സജിൻ ബാബു ഉദ്ഘാടനം ചെയ്യും. ജനചിത്ര ഫിലിം സൊസൈറ്റി, രാമുകാര്യാട്ട് ഫിലിം സൊസൈറ്റി, സ്ക്രീൻ ഫിലിം സൊസൈറ്റി, ചായം സിനിമാ സോഷ്യൽ ഫോറം എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

Related posts

കണ്ടശാംകടവ് ജലോത്സവം: വള്ളങ്ങളുടെ പരിശീലനം ആരംഭിച്ചു.

Sudheer K

ശാരദ അന്തരിച്ചു

Sudheer K

മണലിപ്പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.

Sudheer K

Leave a Comment

error: Content is protected !!